Monday, July 26, 2010

ഇരുളും വെളിവുമില്ലാതെയുഴറി നടന്നപ്പോൾ…
ഞാനറിഞ്ഞില്ലതു പ്രണയമായിരുന്നെന്ന്….
വഴികൾ പിരിയുന്നിടം കൈവീശി നീ … മറുവശം നടന്നപ്പോഴാണ്
ഞാനറിഞ്ഞത് നീയെന്നെപ്പിരിയുകയാണെന്ന്…
നിറഞ്ഞ ജീവിതം നിനക്ക്….
മുറിഞ്ഞമനസ്സ്.എനിക്ക്…..

22 comments:

  1. "ഭ്രമമാണ്‌ പ്രണയം വെറും ഭ്രമം
    വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്പടികസൗധം..
    എപ്പഴോ തട്ടിത്തകര്‍ന്നു വീഴുന്നു നാം
    നഷ്ടങ്ങള്‍ അറിയാതെ നഷ്ടപ്പെടുന്നു നാം.."

    ReplyDelete
  2. "പ്രണയം അനാദിയാമഗ്നിനാളം, ആദി-
    പ്രകൃതിയും പുരുഷനും ധ്യാനിച്ചുണര്‍ന്നപ്പോള്‍
    പ്രണവമായ് പൂവിട്ടൊരമൃതലാവണ്യം
    ആത്മാവിലാത്മാവു പകരുന്ന പുണ്യം
    പ്രണയം."

    ReplyDelete
  3. വിമല്‍ കവിത നന്നായി. പ്രണയത്തെ കുറിച്ച് വായിക്കുമ്പോള്‍ മനസ്സില്‍ പ്രണയം വന്നിങ്ങിനെ നിറയുന്നതു പോലെ തോന്നും. ഞാനിപ്പോള്‍ കവിതകളെ പ്രണയിക്കുന്നു.
    ഒരിക്കല്‍ ലളിതാകാംബിക അന്തര്‍ജനം എഴുതിയിരുന്നു "ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ എത്ര നിര്‍‌ഭാഗ്യവാന്മാരാണ്‌" എന്ന്.
    അതുകൊണ്ട് ഇനിയൊരു ജന്മമുണ്ടെങ്കില്‍ ആ ജന്മത്തില്‍ പ്രണയിക്കും. അത് തീര്‍ച്ച.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. ഈ കൊച്ചന് വേളി കഴിക്കാതതിന്റെ കുഴപ്പമാ.... പ്രേമം പൊലും.... എന്തരതു?? എന്തരൊ യേതൊ......

    ReplyDelete
  6. അല്ലാ വായാടി....ഈ പ്രണയം എന്നാൽ അല്പം നേരം കഞ്ചാവടിച്ചപോലുള്ള ഒരു അനുഭൂതി അല്ലെ?? അതു ചില്ലപ്പോൾ ഒരു മണിക്കൂർ.. ഇല്ലെങ്കിൽ ഒരാഴ്ച...ഇല്ലെങ്കിൽ ചിലമാസങ്ങൾ.. പിന്നെ കെട്ടിറങ്ങും... :D

    ReplyDelete
  7. ഹോ! ഹോ! അങ്ങിനെയാണോ പാട്ടുകാരാ? അനുഭവസ്ഥന്‍ സംസാരിക്കുന്നു..അപ്പോള്‍ ഇതൊക്കെ അനുഭവിച്ചിട്ടുണ്ടല്ലേ?
    അപ്പോള്‍ നഷ്ടബോധം തോന്നേണ്ട ആവശ്യമില്ലാന്നാ പറയുന്നത്. എന്നാലും പ്രണയിക്കുന്നവരോടും, പ്രണയിച്ചവരോടും എനിക്കസൂയയാണ്‌. ഈ ബ്ലോഗില്‍ എവിടെ നോക്കിയാലും ഈ പ്രണയവും മഴയും തന്നെയാണന്നേ. രണ്ടും നല്ല കോമ്പിനേഷനും..

    ReplyDelete
  8. സാരോല്യ വിമൽ, ഇനിയും ഒരുങ്കത്തിനു ബാല്യമുണ്ട്, പിന്നെ വരികളിൽ കവിതയുണ്ട് കെട്ടോ.
    പിന്നെ, വിമലിനെ അങ്ങനെ കളിയാക്കുകയൊന്നും വേണ്ട വേണൂ,പ്രായമതല്ലേ, വിടൂ.
    വായാടിയേ, ഒരനുഭവവുമില്ലാ അല്ലേ, അസൂയയും.. എന്നാ പഞ്ചപാവമാ, പഞ്ചവർണ്ണക്കിളിതത്ത.

    ReplyDelete
  9. @ വായാടി,വേണുമാഷ്,ഗുരുജി...കമന്റ്കൾക്ക് നന്ദി...അല്പം തിരക്കിലാണ്..തീർന്നതും അരികിലെത്താം ക്ഷമിക്കുക....

    ReplyDelete
  10. @ വായാടി... എനിക്കു പ്രണയം എന്നു പറയുന്നതു വളരെ തമാശ ആയിട്ടാണ് തൊന്നാറ്. സ്നേഹം എന്നൊന്നു തോന്നാറുണ്ട്. പിന്നെ കവിതയൊടു പ്രണയം തോന്നാറില്ല.. അവൽക്കു സൌന്ദര്യം ഒന്നും ഇല്ല..
    സ്വഭാവവും മോശം..
    @ശ്രീനാഥൻ സാർ.. വിമൽ ഒരു പുലി ആണു എന്നാണൊ സാർ പറയുന്നത്??

    ReplyDelete
  11. @Venugopal G said-"പിന്നെ കവിതയൊടു പ്രണയം തോന്നാറില്ല.. അവൽക്കു സൌന്ദര്യം ഒന്നും ഇല്ല.."

    അതുശരി. അപ്പോള്‍ "കവിത"യ്ക്ക് സൗന്ദര്യമില്ലാന്നാണോ പറയുന്നത്‌. ഇതു ഞാനവളൊട് പറഞ്ഞു കൊടുക്കും.

    "സ്വഭാവവും മോശം.."

    അവളെന്നോട് പറഞ്ഞത് ഇങ്ങിനെയല്ലല്ലോ? സത്യം പറയൂ, എന്താണ്‌ ഉണ്ടായത്?

    ReplyDelete
  12. വിമൂ, അമ്മയോടു പറ കെട്ടിച്ചു തരാന്‍! പിന്നെ ഇത്ര പരിതപിക്കാനൊന്നുമില്ല, പ്രണയം വീണ്ടും തളിര്‍ക്കും.
    വായാടീ, കവിതയുടെ ലിങ്ക് തന്നതിന് നന്ദി.

    ReplyDelete
  13. @ ഏവർക്കും നമോവാകം…മറുപടി അല്പം വൈകിയതിൽ ക്ഷമിക്കുക..
    ആദ്യം വായാടിയിൽ നിന്നും തുടങ്ങാം……

    @വായാടി..ആദ്യമേ പറയട്ടെ മറുപടി കവിതകൾ നന്നായിരുന്നു..എങ്കിലും അവ തമ്മിൽ ചെറിയൊരു വൈരുധ്യമില്ലേ എന്നൊരു സംശയമുണ്ട്..പിന്നെ ഇനിയൊരു ജന്മമുണ്ടെങ്കിൽ തീർച്ചയായും പ്രണയിക്കുമെന്ന് എഴുതിക്കണ്ടു..എന്തിനാ അടുത്ത ജന്മം വരെയൊക്കെ കാത്തിരിക്കാൻ പോവുന്നത്..ഈ ജന്മത്തിൽത്തന്നെ സുന്ദരമായ അനവധി സാധ്യതകൾ ഉണ്ടല്ലോ….ഞാനിപ്പോൾ പ്രണയത്തിന്റെ വ്യക്ത്യാധിഷ്ഠിത സങ്കൽപ്പങ്ങളെ..മെല്ലെ അതിജീവിച്ചുകഴിഞ്ഞു….പ്രണയത്തെ പ്രകൃതിയുടെ രൂപത്തിൽ,കവിതയുടെ രൂപത്തിൽ,സംഗീതത്തിന്റെ രൂപത്തിൽ ഒക്കെയായിട്ടാണ് ഞാനിപ്പോൾ അനുഭവിക്കുന്നത്…
    മഴ…….., ഇളംകാറ്റ്..,പച്ചപ്പ്.,യാത്രകൾ..പുസ്തകങ്ങൾ,സിനിമകൾ,എഴുത്ത്..തുടങ്ങി..പ്രണയത്തിന്റെ പുതിയ ജൈവമേഖലകളിലൂടെയുള്ള യാത്രയിലാണ് ഞാൻ ….വളരെ സുഖം പകരുന്നൊരു ഒരു ഏകാന്തപ്രയാണം..പിന്നെ കവിതകൾ ഇനിയും വായിക്കൂ…ചില കവിതകൾ വായിക്കുമ്പോൾ..നമ്മുടെ മനസ്സ് തന്നെ യാണെന്ന് തോന്നിപ്പോകും….എന്തായാലും..പ്രണയമെന്ന് കേൾക്കുമ്പോൾ തന്നെ മനസ്സു നിറയുന്ന തീവ്രമായ അനുഭവമാണ് എന്റെതും…..എനിക്കുമുൻപിൽ ആരുമില്ലാതെതന്നെ എനിക്കതനുഭവിക്കാൻ സാധിക്കുന്നുമുണ്ട്….സത്യസന്ധമായിപ്പറയുകയാണെങ്കിൽ പ്രണയം സുഖമുള്ള വേദനയാണ്…..
    പിന്നെ വേണുമാഷുമായി അടികൂടുകയൊന്നും വേണ്ട…മാഷ് നല്ലൊരു പാട്ടുകാരൻ മാത്രമല്ല നല്ലൊരു നടൻ കൂടിയാണ് (പ്രണയത്തിന്റെ കാര്യത്തിൽ)..ഒടുക്കത്തെ ഗ്ലാമറാണ്…വെറുതെ അടികൂടി..ആ അഭിനയമികവിനെ ഇല്ലാതാക്കണോ…

    @വേണുമാഷെ….വായാടിയോട് അങ്ങിനെ പറഞ്ഞതിൽ.വിഷമിക്കണ്ട…മാഷിന്റെ നന്മയെക്കരുതിയാണെ…പിന്നെ ഗ്ലാമറിന്റെ കാര്യം അതൊരു സത്യമല്ലേ….
    പിന്നെ പ്രണയാനുഭൂതിയെ കഞ്ചാവുപുകയുമായുള്ള താരതമ്യപഠനം കണ്ടു…രണ്ടാമത്തെ സംഭവുമായി പരിചയമില്ലാത്തതുകൊണ്ട്..കൃത്യമായി പറയാൻ പ്രയാസമാണെ….എന്തായാലും വായാടിയും വേണുമാഷുമായുള്ള തല്ല് കോമ്പറ്റീഷനാണ്.ഇതിനെ ഇത്രയും സജീവമാക്കുന്നത്..വളരെ സന്തോഷം..പുതിയ പോസ്റ്റ് കണ്ടു മുഴുവൻ വായിക്കാൻ സമയം കിട്ടിയില്ല…കമന്റ് പുറകെയുണ്ട്….

    @ഗുരുജി…..വലത്തുകാൽ മുന്നിൽ വെച്ച്…നിലം തൊട്ട് .എടത്തുകാൽ മുന്നിൽ വെച്ച് താണുതൊഴുത്..വലത്തു ചാടി…എടതു വെട്ടി…എടത്തു ചാടി വലതു വെട്ടി….ഇതാ മുൻപിൽ നിൽക്കുന്നു…..ഗുരുജി…ആശീർവദിച്ചാലും……
    വരികൾക്കിടയിലെ കവിതയെ അഭിനന്ദിച്ചതിന്…വളരെ സന്തോഷം….നന്ദി.

    @വഷൾജി….കുറച്ച് നാളുകൾക്ക് ശേഷമാണെങ്കിലും..വന്നതിൽ വളരെ സന്തോഷം…
    കമന്റിലെ അഭിസംബോധന ക്ഷ ബോധിച്ചു..കാരണം ഈ ഭൂമിയിൽ അങ്ങനെ ഒരാളെ എന്നെ ഇതുവരെ വിളിച്ചിട്ടുള്ളൂ..എന്റെ ഒരു സഹപാഠിയും അടുത്തസുഹൃത്തുമായ അഭിലാഷ്…ഇന്ന് അദ്ദേഹം തിരിക്ക്പിടിച്ച..ഒരു സിനിമ-സീരിയൽ നടനാണ്..(സീരിയലിലെ പേരു വേറെയാണ്)…..
    പിന്നെ..പ്രണയ നഷ്ഠത്തിൽ പരിതപിക്കുകയാണെന്ന് തെറ്റിദ്ധരിക്കരുത്…എന്റെ പ്രണയം ഒരിക്കലും നഷ്ടപ്പെട്ടിട്ടില്ല….അതെന്നിൽത്തന്നെ നിറഞ്ഞ്തുളുമ്പിക്കിടപ്പുണ്ട്…പ്രണയത്തിനെ അതിന്റെ എല്ലാഭാവ-അർത്ഥങ്ങളിലുമായി ഞാനിന്ന് ആസ്വദിക്കുന്നു…എനിക്കുമുൻപിൽ ഒരാളില്ലെങ്കിൽക്കൂടി….ഒരു വ്യത്യാസവുമില്ലാതെ തന്നെ……
    കമന്റിന് നന്ദി… ഇനിയും വരണം …

    ReplyDelete
  14. വിമല്‍, എന്റെ പ്രണയ സങ്കല്‍‌പ്പവും ഇതു തന്നെയാണ്‌. സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്ത പ്രണയം. ഈ പ്രപഞ്ചത്തിലെ സകലചരാചരങ്ങളേയും ഞാന്‍ പ്രണയിക്കുന്നു. അതിന്‌ നിസ്വാര്‍‌ത്ഥ സ്നേഹത്തിന്റെ, സഹനത്തിന്റെ മുഖമാണ്‌. ആ അനുഭൂതി ഞാനാവോളം നുകരുന്നുണ്ട്.

    പിന്നെ മുകളിലെ രണ്ടു കവിതകളും എനിക്കേറെ പ്രിയപ്പെട്ടതാണ്‌. അത് പങ്കുവെച്ചു എന്നുമാത്രം. പ്രണയത്തെ കുറിച്ചുള്ള വിമലിന്റെ സങ്കല്‍‌പ്പം എനിക്ക് നന്നേ ബോധിച്ചു. ആ മനസ്സില്‍ കവിതയുണ്ട്. അതുകൊണ്ട് ഇനിയും കവിതകള്‍ എഴുതണം.

    ReplyDelete
  15. ഞാനും വായാടിയും തമ്മിൽ തല്ലൊ?? ഇല്ലാവചനം പറയരുതു വിമൾ... ദൈവദോഷം കിട്ടും.... പാവം ഞാൻ.... :)

    ReplyDelete
  16. @Venugopal G "ഞാനും വായാടിയും തമ്മിൽ തല്ലൊ?? ഇല്ലാവചനം പറയരുതു വിമൾ... ദൈവദോഷം കിട്ടും.... പാവം ഞാൻ."

    അയ്യടാ..പാവം ഞാന്‍! അപ്പോ ഞാനോ? ഞാനെവിടെ പോയി? പാവം "ഞങ്ങള്‍" എന്നു പറഞ്ഞിരുന്നെങ്കില്‍ കേള്‍ക്കാന്‍ രസമുണ്ടായിരുന്നു.

    @വിമല്‍ പറഞ്ഞു "ഒടുക്കത്തെ ഗ്ലാമറാണ്…വെറുതെ അടികൂടി..ആ അഭിനയമികവിനെ ഇല്ലാതാക്കണോ…"

    പിന്നെ ഒടുക്കത്തെ ഗ്ലാമര്‍! ആര്‍ക്കറിയാം? വല്ല ക്യാമറ ട്രിക്കായിരിക്കും. :)

    ReplyDelete
  17. @വായാടി..മറുപടി കണ്ടു…ഞാൻ ആദ്യം കരുതിയപോലെയല്ലല്ലോ…ഈയിടെയായി വായാടിയുടെ എഴുത്തിന് ഭംഗിയേറുന്നുണ്ട്.. വരികൾ ആർദ്രമാവുന്നു….
    പഞ്ചവർണ്ണമേ..ആദ്യം തന്നെ അഭിനന്ദനങ്ങൾ അറിയിച്ചോട്ടെ….
    പിന്നെ കവിതകൾ പങ്കുവെച്ചതിന് വളരെയധികം നന്ദി.. പ്രണയം നിലാവുപോലെ ഒഴുകിപ്പരക്കട്ടെ…. …. …
    പ്രകൃതിയിൽ നിന്ന് മനസ്സുകളിലേക്ക്..
    മനസ്സുകളിൽ നിന്ന് പ്രകൃതിയിലേക്ക്
    മനസ്സുകളിൽ നിന്ന് മനസ്സുകളിലേക്ക്
    ഒരു നിതാന്ത പ്രവാഹമായ് അനുസ്യൂതം….
    പിന്നെ എന്റെ എഴുത്ത്..എല്ലാം അബദ്ധാക്ഷരങ്ങളാണ്..
    മനസ്സ് വരണ്ടിട്ട് നാളുകളേറെയായി… എല്ലാം പഴയതാണ് പുതിയവയ്ക്കായി തീർച്ചയായും ശ്രമിക്കാം… പിന്നെ വേണുമാഷുമായുള്ള തല്ലിന്റെ കാര്യം അതു നടക്കട്ടെന്നെ…ഇല്ലെങ്കിൽ ഒരു അവാർഡു പടത്തിന്റെ ചേലായിരിക്കും…പിന്നെ ഗ്ലാമർ…കമൽഹാസന്റെ കൂട്ടാ….പിന്നെ പുകഴ്ത്തൽ തീരെ പിടിക്കാത്ത കക്ഷിയാ….സത്യമായും…..ഹ..ഹ..ഹ..
    വീണ്ടും കാണാം..

    @വേണുമാഷെ…സംഗതി സത്യമല്ലേ…..ല്ലേ…?

    @മുകിൽ….. വന്നതിൽ വളരെ സന്തോഷം…
    ഇത്തവണ പെയ്തത് ആംഗലേയത്തിലാണല്ലോ…..

    ReplyDelete
  18. @വായാടി... “ അപ്പോ ഞാനോ? ഞാനെവിടെ പോയി?“, ഈ ചൊദ്യത്തിനു ഉത്തരം തേടിയാണുമുനിമാർ കാടും മലയും ഒക്കെ കയറിയത്.. ഈ ചെറുപ്രായത്തിൽ ഈ ചോദ്യം ഉദിച്ചതു തന്നെ ശ്ലാഘനീയം.. തേടി അലയൂ ഉത്തരം കിട്ടും.. ഞാൻ ഗ്യാരന്റി... :D
    “ഞങ്ങൾ പാവങ്ങൾ എന്നു പ്രഖ്യാപിക്കുന്നൂ“.... പോരെ??

    ReplyDelete
  19. @വിമൽ... എന്നെ ഇങ്ങനെ പുകഴ്ത്തരുത്.... ഞാൻ ദീഘനിശ്വാസം വിട്ടു വീർപ്പുമുട്ടിക്കും... പറഞ്ഞേക്കാം...
    @വായാടി... ഗ്ലാമറിന്റെകാര്യത്തിൽ നാൻ ഒരു കുളന്തൈ.... എന്നൊടെ രഹസ്യം കണ്ടുപുടിച്ചിട്ടാളേ ശമത്ത്... :)

    ReplyDelete
  20. വേണുമാഷെ…മാഷ് പറഞ്ഞതുകൊണ്ട് തത്ക്കാലം നിർത്താം(പുകഴ്ത്തൽ)

    ReplyDelete
  21. ..
    ഞാനിപ്പോൾ പ്രണയത്തിന്റെ വ്യക്ത്യാധിഷ്ഠിത സങ്കൽപ്പങ്ങളെ..മെല്ലെ അതിജീവിച്ചുകഴിഞ്ഞു….പ്രണയത്തെ പ്രകൃതിയുടെ രൂപത്തിൽ,കവിതയുടെ രൂപത്തിൽ,സംഗീതത്തിന്റെ രൂപത്തിൽ ഒക്കെയായിട്ടാണ് ഞാനിപ്പോൾ അനുഭവിക്കുന്നത്…
    മഴ…….., ഇളംകാറ്റ്..,പച്ചപ്പ്.,യാത്രകൾ..പുസ്തകങ്ങൾ,സിനിമകൾ,എഴുത്ത്..തുടങ്ങി..പ്രണയത്തിന്റെ പുതിയ ജൈവമേഖലകളിലൂടെയുള്ള യാത്രയിലാണ് ഞാൻ ….വളരെ സുഖം പകരുന്നൊരു ഒരു ഏകാന്തപ്രയാണം..പിന്നെ കവിതകൾ ഇനിയും വായിക്കൂ…ചില കവിതകൾ വായിക്കുമ്പോൾ..നമ്മുടെ മനസ്സ് തന്നെ യാണെന്ന് തോന്നിപ്പോകും….എന്തായാലും..പ്രണയമെന്ന് കേൾക്കുമ്പോൾ തന്നെ മനസ്സു നിറയുന്ന തീവ്രമായ അനുഭവമാണ് എന്റെതും…..എനിക്കുമുൻപിൽ ആരുമില്ലാതെതന്നെ എനിക്കതനുഭവിക്കാൻ സാധിക്കുന്നുമുണ്ട്….സത്യസന്ധമായിപ്പറയുകയാണെങ്കിൽ പ്രണയം സുഖമുള്ള വേദനയാണ്
    ..

    ReplyDelete