ഞാനെന്റെ ബ്ലോഗായനം തുടങ്ങുന്നു……….
ഭൂമിതൻ പല കോണിൽ നിന്നെഴും ജീവിതശ്ലോകങ്ങൾ……
ഉയിരിന്റെ മണമുള്ള അക്ഷരക്കൂട്ടങ്ങൾ………
ഫലിതബിന്ദുക്കൾ, വീണ്ടും തളിർക്കുന്ന വിഫലസ്വപ്നങ്ങൾ…….
ഒക്കെവേ കണ്ടും …, അറിഞ്ഞും…., അനുഭവിച്ചും……..
പലതുള്ളിപ്പെരുവെള്ളമായ് പരന്നൊഴുകുമീ………….
ജാലക*പ്പഴുതിലൂടൊരു തുള്ളിയായ് ഞാനുമലിഞ്ഞിടട്ടെ……….
*വിൻഡോസ്
*സർവരാജ്യ ബ്ലോഗന്മാർക്കും ബ്ലോഗികൾക്കും എന്റെ വിനീതനമസ്കാരം
നന്നായി വരട്ടെ ഈശ്വരാ!
ReplyDeleteഎന്തൊക്കെആയാലും..... മനുഷ്യനു മനസിലാകുന്നവല്ലോം എഴുതിയാൽ കൊള്ളാം.... ഇല്ലെങ്കിൽ.. എന്റെ സ്വഭാവം മാറും....
ReplyDeleteഗുരുജി വന്നതിൽ പെരുത്ത് സന്തോഷം
ReplyDeleteവേണുമാഷെ,കമന്റിന് നന്ദി. മനുഷ്യനാണെങ്കിൽ മനസ്സിലാവും എന്നാണെന്റെ ഉറച്ച വിശ്വാസം......ഇനിയും വരണം
പാലക്കാട്ടുക്കാര് മൊത്തം കാട്ടില്‍ നിന്നും നാട്ടിലേയ്ക്കിറങ്ങിയോ? :)
ReplyDeleteസ്വാഗതം.
Venugopal G said."മനുഷ്യനു മനസിലാകുന്നവല്ലോം എഴുതിയാൽ കൊള്ളാം.... ഇല്ലെങ്കിൽ.. എന്റെ സ്വഭാവം മാറും"
എന്റേയും!:):)
ആദ്യം സ്വാഗതവും ആശംസകളും... പുതിയ സംരംഭം ഒരു മഹാപ്രസ്ഥാനം ആയി വളരട്ടെ.
ReplyDeleteഇതെന്താ പാലക്കാടന്‍ ചുരം ഇറങ്ങി സകല എഞ്ചിനീയറിംഗ് ബ്ലോഗു പുലികളും കൂട്ടത്തോടെ?
പിന്നെ, ഞാന്‍ ഒരു മനുഷ്യനാണെന്നാണ് വിശ്വാസം. ഇനിയെങ്ങാനും മനസ്സിലായില്ലെങ്കില്‍ ? ഒരു DNA ടെസ്റ്റ് വേണ്ടിവരുമോ?
പ്രിയപ്പെട്ട വിമൾ... ഈയിടെ ആയീ താങ്കൽ മനുഷ്യർക്കു മാത്രമായ് എഴുതാൻ തുടങ്ങിയതിൽ അഭിനന്ദനങ്ങൽ... എന്തെല്ലാം മാറ്റങ്ങൾ ആണുതാങ്കൾക്കുണ്ടായത്... അത്ഭുതം തന്നെ..... :)
ReplyDelete@വേണുമാഷെ…. അഭിനന്ദനത്തിനു നന്ദി….
ReplyDeleteതാങ്കൾ വിഷമിക്കേണ്ട…. ഇനികുറച്ച് കാലം ഞങ്ങൾക്ക് വേണ്ടിയെഴുതട്ടെ…..
വല്ലപ്പോഴും…താങ്കൾക്കുവേണ്ടിയും..എഴുതാം…..അപ്പോഴും അത്ഭുതം എനിക്കാണ് ബാക്കി നിൽക്കുന്നത്.. താങ്കൾക്കിതെങ്ങിനെ മനസ്സിലായി……
@വായാടി…വന്നതിൽ വളരേ… സന്തോഷം….
.കാടുകേറി നാടായത്.. കാഴ്ച്ച കണ്ടു നടക്കുന്നതിനിടയിൽ
അറിഞ്ഞില്ലായിരിക്കും…..പാലക്കാട്ടുകാരെ മൊത്തം പഴിക്കേണ്ട…
എന്നെയൊഴികെ…ബാക്കിയുള്ളവരെ വെറുതെ വിട്ടേക്കൂ….
പിന്നെ ഭീഷണികണ്ട്..ഞാൻ ഭയന്നു പോയി….ചതിക്കല്ലെ…ഏതായാലും സ്വഭാവം മാറ്റി നന്നാവൻ ഞാൻ സമ്മതിക്കില്ല……അതിനാൽ കിടക്കട്ടെ ഒരെണ്ണം ന്റെ….വഹയിൽ
“വായാടി ഈ ബ്ലോഗിന്റെ.. ഐശ്വര്യം…”
(ഈശ്വരാ… മനസ്സിലായോ എന്നാണെന്റെ പേടി…)
@വഷൾജി…..ആശംസയ്ക്കും..അഭിനന്ദനത്തിനും..ആദ്യമേ..നന്ദി പറയുന്നു,,
മനുഷ്യനാണെന്ന് മനസ്സിലായി….ടെസ്റ്റെട് ഒ.ക്കെ , പുതിയ ടെസ്റ്റുകൾ ആവശ്യമില്ല….
ക്വാളിറ്റി കൺട്രോൾ വിഭാഗത്തിൽ നിന്നും…നേരത്തെ തന്നെ..സാക്ഷ്യപത്രം കിട്ടിയിട്ടുണ്ട്..
ഏവർക്കും വീണ്ടും സ്വാഗതം.
@ വിമൽ ഇത്രയും ഊന്നി ഊന്നു പറയുംബൊൽ ഒരു സംശയം..... താൺകൾ മനുഷ്യൻ അല്ലാതായി തീർന്നൊ എന്ന്... എന്തായാലും തുടക്കത്തിലെ പൊസ്റ്റിൽ തന്നെ.... വാശി കാണിച്ചതു മോശമായി പോയീ... താങ്കൾ മനുഷ്യൻ തന്നെ... കേവല മനുഷ്യൻ.... ഹി ഹി ഹി ഹി....
ReplyDeleteതുള്ളി തുള്ളി വരുന്നത് തുള്ളി
ReplyDeleteപള്ളകുലുങ്ങും ചിരിയോടെ
പള്ളിക്കൂടവിശേഷങ്ങളുമായ്
തള്ളിത്തുറന്നത്ബ്ലോഗായി
ആശംസകൾ
സ്വാഗതം സഖേ.
ReplyDeleteകുഞ്ഞുവാവയാണെന്നു ഇപ്പോഴാണു മനസ്സിലായത്. ഞാൻ നീണ്ട ഒരു വായനയ്ക്കു തയ്യാറെടുത്തു ബ്ലോഗു തുറന്നു വരികയായിരുന്നു..
സ്വാഗതം. വീണ്ടും കാണാം. നല്ല വരികൾ പിറന്നു വീഴട്ടെ. സ്നേഹത്തോടെ. ആശംസകളോടെ..
@വേണുമാഷ്…കമന്റ് കണ്ടു…വേലക്കിടയിലെ ചെറിയൊരു വെടിക്കെട്ട്….
ReplyDeleteവേണംന്ന് വെച്ചിട്ടല്ല….ഉരുളയ്ക്ക് ഒരു ഉപ്പേരി….അത്രേ..കരുതീള്ളൂ…….
വാശി കൂട്ടി മോശമാക്കിയെങ്കിൽ ..സദയം ക്ഷമിക്കുക……….
പരിഭവം തീർക്കാൻ താങ്കളുടെ ബ്ലോഗിലേയ്ക്കായി..
ഒരു മധുരമിട്ടായി...സമ്മാനിക്കുന്നുണ്ട്…
@കലാവല്ലഭൻ……വന്നതിൽ വളരെ..സന്തൊഷം…നന്ദി..
ആ…..“ള്ള“ കാരത്തിലുള്ള പെരുക്കം…കേമായിട്ട്ണ്ട്….
@മുകിൽ…. എന്റെ..ഈ കുഞ്ഞു ബ്ലോഗിൽ പെയ്തിറങ്ങിയതിൽ..
വളരെ…സന്തോഷം….നന്ദി..സ്വാഗതത്തിനും..ആശംസയ്ക്കും…
വീണ്ടും വരിക…..
..
ReplyDeleteമ്മ് ളായിട്ട് സ്വാഗതിക്കാണ്ട്ക്ക്ണ്ല്ലാ ..
സ്വാാാാാാാാഗതം
..