
ഇന്ന് രാമായണമാസാരംഭം…. മനുഷ്യനുൾപ്പെടെയുള്ള സർവചരാചരങ്ങളെയും..സത്യത്തിന്റെയും,ധർമ്മത്തിന്റെയും, നന്മയുടെയും നേർവഴിയിലൂടെ കൈ പിടിച്ചുയർത്തുവാൻ ഒരു മനുഷ്യായുസ്സ് മുഴുവൻ ത്യാഗസമ്പൂർണ്ണമായ ജീവിതം നയിച്ച മര്യാദാപുരുഷോത്തമൻ ശ്രീരാമചന്ദ്രന്റെ ഭക്തി നിർഭരവും പാവനവുമായ സ്മരണകൾ നിറഞ്ഞ് നിൽക്കുന്ന പുണ്യമാസം…….
ആദികവിയെന്ന് ഭാരതീയ സമൂഹത്തിൽ പുരാതന കാലം മുതൽക്കേ..സർവാത്മനാ ആദരിച്ചുപോരുന്ന ശ്രീ വാല്മീകി മഹർഷിയുടെ രാമായണകഥാമൃതം പിന്നീട് പലഭാഷയിൽ,
പല രൂപങ്ങളിൽ പല മഹാപണ്ഡിതന്മാരും, ഭക്തോത്തമന്മാരും അനേകകോടി ഭക്തഹൃദയങ്ങളിലേയ്ക്ക് പകർന്നിട്ടുണ്ട്….രൂപ,ഭാവ,ഭേദങ്ങൾ സംഭവിക്കുമ്പോളും അതിൽ അന്തർലീനമായിട്ടുള്ള ഭക്തിരസം തരിമ്പും ചോരാതിരിയ്ക്കുന്നത് ആദികാവ്യത്തിന്റെ പുതുമ വർധിപ്പിക്കുകയെ ചെയ്തിട്ടുള്ളൂ…..ഒടുവിൽ അതു നമ്മുടെ ഭാഷാപിതാവായ തുഞ്ചത്ത് രാമാനുജനെഴുത്തച്ഛ്നിൽ വന്നു നിൽക്കുമ്പോൾ രാമായണകഥാമൃതത്തിന് ഇരട്ടിമധുരവും, മലയാണ്മയുടെ സൌഭാഗ്യവും ആയിമാറുന്നു.
രാമായണം കേവലം ഒരു മതഗ്രന്ഥമല്ല…..ശ്രീരാമൻ കേവലം ഒരു മനുഷ്യനുമല്ല…മറിച്ച് രാമനും രാമായണവും സ്വയം ഒരു ജീവിതസംഹിതയായി മാറുകയാണ്… ജനനം മുതൽ മരണം വരെയുള്ള മനുഷ്യജീവിതത്തിലെ പരിണാമഘട്ടങ്ങളിലോരോന്നിലും അവശ്യം അനുഷ്ടിക്കേണ്ട ധർമ്മസംഹിത…ക്ഷണികവും ഭൌതികവുമായ ബിംബങ്ങളിൽപ്പോലും യഥാർത്ഥ ആത്മീയതയുടെ ഇരിപ്പിടം കാണിച്ചു തരുന്ന ഒരു മഹാഗുരുവായി മാറുകയാണ് രാമായണം…..ശ്രീരാമന്റെ ജീവിതാരംഭം മുതൽത്തന്നെ ശ്രദ്ധയോടെ വീക്ഷിക്കുകയാണെങ്കിൽ നമ്മുടെ അത്ഭുതത്തിന്നവസാനമുണ്ടാകില്ല…..ഒരു വ്യക്തി എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ സൌശീല്യം ,ബുദ്ധിസാമർഥ്യം, ധൈര്യം, ആത്മാർത്ഥത, ദയ, സ്നേഹം, കർത്തവ്യബോധം തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത ഗുണവിശേഷങ്ങളുടെ പൂർണ്ണരൂപം നമുക്ക് ദർശിക്കാൻ സാധിക്കും…ഒരു പുത്രൻ എന്ന നിലയ്ക്ക് മാതാപിതാക്കളോടുള്ള സ്നേഹവും അനുസരണാശീലവും…സഹോദരന്മാരോടുള്ള അതിയായ വാത്സല്യം…പതി എന്ന നിലയ്ക്ക് പത്നിയോടുള്ള ധർമ്മനിഷ്ഠയും സ്നേഹവും…..ഭരണകർത്താവെന്ന നിലയ്ക്ക് രാജ്യത്തോടുള്ള ആത്മാർത്ഥതയും കർത്തവ്യബോധവും..ആശ്രിതരോടും ഭക്തരോടും അളവറ്റ കാരുണ്യവും വാത്സല്യവും…ശത്രുക്കളോടുപോലുമുള്ള ആദരവും ബഹുമാനവും….തുടങ്ങി അത് എത്തിനിൽക്കുന്നത്..ത്യാഗത്തിലാണ്…ത്യാഗസമ്പൂർണ്ണതയാണ് അദ്ദേഹത്തിന്റെ ജീവിതം മഹത്ത്വവൽക്കരിക്കുന്നത്..ത്യാഗത്തിലൂടെ അദ്ദേഹം കാണിച്ചുതരുന്ന ജീവിതവിജയം കേവലം ബാഹ്യമായ ഭൌതികവിഷയങ്ങളിലുള്ള നേട്ടമല്ല മറിച്ച് ആന്തരീകമായ ആത്മീയവിജയമാണ്..ആത്മസാക്ഷാൽക്കാരമാണ്….അങ്ങനെ ശ്രീരാമൻ സർവ്വദാ മര്യാദാപുരുഷോത്തമനായി ഈ ജഗത്തിൽ വിളങ്ങിനിൽക്കുന്നു………….(തുടരും….)
വായിച്ചു. ശ്രീരാമനെ കുറിച്ചുള്ള വിവരണം നന്നായി.
ReplyDeleteവിമല്‍
ReplyDeleteരാമായണ മാസ ആശംസകള്‍
വീണ്ടും വരാം
ശ്രീരാമ, രാമാ, രാമാ, ശ്രീരാമചന്ദ്രാ ജയ! നല്ല പ്രൌഢമായ ഭാഷ!
ReplyDeleteപ്രജകള്‍ക്കു വേണ്ടി സീതയെ ഉപേക്ഷിച്ച ശ്രീരാമചന്ദ്രനോട് എനിക്ക് പിണക്കമുണ്ട്
ReplyDeletenannaayittundu vimal mashe... ellaadivasavum alpam ramaayanam ezhuthiyaal karakadakathil ellaadivasavum raamayanam vayacha pratheethi undaakum....
ReplyDeletepinne @ vayaadi...'raavanan' cinema kaanoo... ramane veendum verukkum....
ReplyDelete@Venugopal G-
ReplyDeleteഅതുശരി, എന്നേയും "ശ്രീരാമനേയും" തെറ്റിക്കാനുള്ള പുറപ്പാടാണല്ലേ? ന്നാ ആ സിനിമ കണ്ടിട്ടു തന്നെ ബാക്കി കാര്യം.:)
@വായാടിതത്തമ്മെ…അടുത്ത ശീട്ടെടുക്കുമ്പോൾ സീതാപഹരണത്തിലെ
ReplyDeleteരഹസ്യം പറഞ്ഞുതരാം….കമന്റുകൾക്ക് നന്ദി..വീണ്ടും പറന്നുവരണേ….
@വഷൾജി… നന്ദി…ആശംസകൾ തിരിച്ചും നേരുന്നു…
വീണ്ടും വരണം…
@ഗുരുജി….അഭിനന്ദനം ആത്മവിശ്വാസം നൽകുന്നു..
നന്ദി…
@വേണുമാഷ്….തീർച്ചയായും….പക്ഷെ മാസം മുഴുവൻ എഴുതാനുള്ളതൊന്നും
കൈയിലില്ല….എങ്കിലും ഇതിന്റെ കുറച്ചുകൂടി ബാക്കിയുണ്ട്..വൈകാതെ പോസ്റ്റ് ചെയ്യാം..
അതു വരെ പാട്ടുമാഷിന് വായാടിയെ സ്വല്പം പാട്ട് പഠിപ്പിച്ചുകൂടെ…...
ഇങ്ങനെ ഒരു പംക്തി തുടങ്ങിയതിനാശംസകൾ.
ReplyDeleteവാത്മീകിരാമായണവും എഴുത്തച്ഛന്റെ രാമായണവും തമ്മിലൊരു താരതമ്യ പഠനം നടത്തിയ ഒരു പോസ്റ്റുകൂടി പ്രതീക്ഷിക്കാമോ ?
ഞാനിവിടെ ആദ്യമായാണ്,രാമായണ മാസത്തിന്റെ ധന്യത നിറഞ്ഞ പോസ്റ്റ്!
ReplyDeleteനന്ദി ....ഇനിയും വരാം ......
@ vayaadi... njaanaayee aarem paranju thettikkunnillaa.... athokke thaniye saadhichedutho... all the best... :)
ReplyDelete@ vimal ..enne bhakthi kondu moodu.saghe.. pinne vaayadi ye njaan paattu padippikkano... chumma kerunna kuranganu eni vachu kodukkanamo.. dear??? :D
@കലാവല്ലഭൻ…ആശംസകൾക്ക് നന്ദി…
ReplyDeleteആഗ്രഹമുണ്ട് …അതിനുള്ള അറിവെനിക്കില്ല….എങ്കിലും ശ്രമിക്കാം
ഈശ്വരൻ അനുഗ്രഹിച്ചാൽ തീർച്ചയായും വിദൂരഭാവിയിൽ അതുണ്ടായേക്കാം
@ചിത്രാംഗദ… വന്നതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും വളരെ സന്തൊഷം
ഇനിയും വരുമല്ലോ..?
@വേണുമാഷെ…എഴുത്ത് ഗൌരവമാകുന്നത് തികച്ചും യാദൃശ്ചികമല്ല വിഷയം അതിപ്രധാനമായതുകൊണ്ടാണ്…ബുദ്ധിമുട്ടായോ…?