Thursday, September 23, 2010

നിനവുകൾ.. മുറിവുകൾ

                                    നിറഞ്ഞ കണ്ണുകൾ……
                                    മുറിഞ്ഞ വാക്കുകൾ……
                                    മനസ്സിലോർമ്മയായ്…..
                                    പിരിഞ്ഞ കൈവഴി……


                                    ഒരിക്കൽ നീ തന്ന….
                                    കൊടിയ ചുംബനം…..
                                    പനിച്ചു പൊള്ളുന്നൂ….
                                    ഈ തണുത്ത രാവിലും…..


                                    മരിച്ചുപോവിലും……
                                   ചിതയിൽ നീറുമാ……
                                   കറുത്ത ചുംബനം……
                                   തിരിച്ചെടുക്കുക………….




                                                    കടപ്പാട്: ശ്രീനാഥൻ സാർ

34 comments:

  1. This comment has been removed by the author.

    ReplyDelete
  2. നഷ്ടപ്രണയത്തിന്റെ തീവ്രവേദന കുറച്ചു വരികളിലൂടെ എത്ര ഭംഗിയായിട്ടാണ്‌ പറഞ്ഞിരിക്കുന്നത്. ആ വേദന വായിച്ച എനിക്കും അനുഭവിക്കാന്‍ കഴിയുന്നുണ്ട്.

    വിമല്‍, നല്ല കവിത. വളരെ ഇഷ്ടമായി.
    അഭിനന്ദങ്ങള്‍..

    ReplyDelete
  3. "പനിച്ചു പൊള്ളുന്നൂ….
    ഈ തണുത്ത രാവിലും….."

    നല്ല ശക്തമായ വരികൾ
    ഇഷ്ടമായി

    ReplyDelete
  4. കുറച്ചു വാക്കുകളിൽ കുറച്ചേറെ നിറച്ചു, കവിതയായി. അഭിനന്ദനം!

    ReplyDelete
  5. ഭംഗിയായി പറഞ്ഞു.. നന്നായിരിക്കുന്നു കവിത.

    ReplyDelete
  6. "കൊടിയ ചുംബനം" - അതുമതി, എന്തിനേറെപ്പറയണം?
    ശ്രീനാഥന്‍ പറഞ്ഞ പോലെ വാക്കുകളുടെ ആശയസാന്ദ്രത അഭിനന്ദനീയം.

    ReplyDelete
  7. കൊള്ളാം വിമൽ.. നന്നായിട്ടുണ്ട്...

    ReplyDelete
  8. @ വായാടി..പ്രണയമെന്നത് നിലയ്ക്കാത്ത ഊർജ്ജ സ്രോതസ്സാണ്... പ്രത്യേകിച്ച് എഴുത്തിന്....ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം..കാണാം...

    ReplyDelete
  9. @വല്ലഭ്ജി.... വന്നതിലും.. ഇഷ്ടായി എന്നറിഞ്ഞതിലും..
    ഒരുപാട് സന്തോഷം...ഇനിയും വരണം..

    ReplyDelete
  10. @ഗുരുജി..,മുകിൽ..,വേണുമാഷ്...,വന്നതിൽ അതിയായ സന്തോഷം...അഭിനന്ദനങ്ങൾക്ക് നന്ദി..വീണ്ടും വരിക

    ReplyDelete
  11. @വഷൾജി...അഭിനന്ദനത്തിന് ഹൃദയപൂർവ്വം നന്ദി..അതിനുള്ള അർഹത വരികൾക്കുണ്ടെങ്കിൽ...

    ReplyDelete
  12. പനിച്ചു പൊള്ളുന്നൂ….
    ഈ തണുത്ത രാവിലും....ഭംഗിയായി പറഞ്ഞു.. നന്നായിരിക്കുന്നു കവിത.

    ReplyDelete
  13. വരികൾ നന്നായിരിക്കുന്നു...

    ReplyDelete
  14. പൊഴിയുന്ന സ്മൃതി ദലങ്ങളില്‍
    ചുംബന രേണുക്കള്‍.
    ചിത പ്രകാശാതില്‍
    പരിചിത ചുംബന വിയോഗം.
    കവിയുടെ പ്രണയ ദാനമീ കവിത.
    നന്നായി.

    ReplyDelete
  15. @സോണ..ജയരാജ്..വന്നതിലും അഭിപ്രായത്തിനും വളരെ നന്ദി

    ReplyDelete
  16. @ലച്ചു..വന്നതിൽ വളരെ സന്തോഷം..നല്ലവാക്കുകൾക്ക് നന്ദി..

    ReplyDelete
  17. @ജിഷാദ്..അഭിനന്ദനത്തിന് നന്ദി..വീണ്ടും വരിക
    @ഭാഗ്യവതി..വളരെ സന്തോഷം..അപ്രതീക്ഷിത വരവിനും അഭിപ്രായത്തിനും..

    ReplyDelete
  18. സൂപ്പര്‍ബ്

    http://www.tkjithinraj.co.cc/2010/10/blog-post.html

    ReplyDelete
  19. വിമല്,വികാരസാന്ദ്രം!!!!!!
    കാച്ചിക്കുറുക്കിയ വരികള് ...
    വളരെ നന്നായി !!!!!!
    മനസ്സിലെ ഇപ്പോഴും നനവൂറുന്ന
    മുറിവില് കൊണ്ടു..........

    ReplyDelete
  20. @ജിതിൻ ..വളരെ സന്തോഷം...
    @ചിത്രാംഗദ...കുറച്ച് നാളായല്ലോ ഈ വഴി വന്നിട്ട്..
    ആരെയും വേദനിപ്പിക്കാനായെഴുതിയതല്ല...
    പിന്നെ മനസ്സിന്റെ ഓരോരോ തോന്നലുകൾ അത്ര തന്നെ..
    വന്നതിനും അഭിപ്രായത്തിനും..വളരെ നന്ദി..

    ReplyDelete
  21. മരിച്ചുപോവിലും…… ചിതയിൽ നീറുമാ…… കറുത്ത ചുംബനം…… തിരിച്ചെടുക്കുക

    ഗംഭീരമായി.

    ReplyDelete
  22. @കുമാരൻ..ആദ്യായിട്ടാണീ വഴി എന്നു തോന്നുന്നു...
    സ്വാഗതം..നല്ലവാക്കുകൾക്ക് നന്ദി

    ReplyDelete
  23. വിമലേട്ടാ, ആര്‍ദ്രമായൊരു പ്രണയ നഷ്ടത്തിന്റെ തീവ്രത സ്പുരിക്കുന്ന വരികള്‍. നന്നായിരിക്കുന്നു.

    ReplyDelete
  24. ബാച്ചിലേഴ്സ്...,
    ഭാനു..., വന്നതുതന്നെ വലിയ സന്തോഷം....
    നല്ല അഭിപ്രായത്തിന്....വളരെ സന്തോഷം

    ReplyDelete
  25. വിമലേട്ടാ, പുതിയ സംഭവങ്ങള്‍ ഒന്നുമായില്ലേ? തിരക്കില്‍ ആണോ?

    ReplyDelete
  26. ഇവിടെയാരുമില്ലേ???
    കാലം കുറെയായല്ല്ലോ അടഞ്ഞു കിടക്കുന്നു!

    എന്തു പറ്റി വിമൽ?

    ReplyDelete
  27. വിമലേട്ടാ, കുറേ ആയി മുങ്ങിയിട്ട്. തിരിച്ചുവരവ് ഉടൻ പ്രതീക്ഷിക്കുന്നു.

    അതിനിടയിലും ഞങ്ങളെ മറക്കാതിരുന്നതിനു വളരെ നന്ദിട്ടൊ. കാണാം

    ReplyDelete
  28. പുതിയ പോസ്റ്റ് ഇട്ടോ എന്ന് നോക്കാന്‍ വന്നതാണ്‌. ഒരിക്കല്‍ വായിച്ചതാണെങ്കിലും ഈ കവിതയിലെ വരികള്‍ വീണ്ടും എന്നെ പൊള്ളിപ്പിച്ചു. മനസ്സിനെ അസ്വസ്ഥമാക്കുന്ന കവിത. മനോഹരം.
    ഇനിയും ധാരാളം എഴുതു.

    ReplyDelete
  29. ബാച്ചിലേഴ്സ്..,വായാടി...
    നന്ദി.... ഓർത്തതിൽ വളരെ സന്തോഷം...
    പുതിയതിടാൻ ശ്രമിക്കാം...

    ReplyDelete
  30. pthiya kavitha undo ennariyan kayariyathaa..post edumbo oru link ayakkumallo

    ReplyDelete
  31. കവിതയില്‍ ഒരു വിതയുന്ടു ! ആശംസകള്‍ ..........

    തണുത്ത രാവിലും എന്ന് പോരേ ?

    ReplyDelete