Thursday, June 2, 2011

പഴനി യാത്രാ വിശേഷങ്ങൾ……


ഇത് കവിതയല്ല ….ചില നേർക്കാഴ്ചകൾ മാത്രം…




തുടക്കം……..
കിഴക്ക്... മല…
മഞ്ഞിൻ പുതപ്പ് വലിച്ചുകീറി….
ഉദിച്ചു വരുന്ന ചുവന്ന സൂര്യൻ…..
കറുത്ത റോഡിൻ ഞരമ്പിലൂടെ….
കുതിച്ച്പായുന്ന ബസ്സിൽ
തനിച്ച് ഞാൻ…

ബസ്സിൽ……
മണക്കുന്നു മുല്ല….
ചിരിക്കുന്നു….തല നിറയെ പൂത്ത…
കനകാമ്പരച്ചെടികൾ…..
ഒരു വശം മരിച്ച മണ്ണ്…
മറുവശം…കടുത്ത തെങ്ങിൻ പച്ച….
വരണ്ട പാണ്ടിക്കാറ്റിൽ മുടിയഴിച്ചാടുന്ന…
വെളുത്ത കാറ്റാടിപ്പാടങ്ങൾ……
എങ്കിലും…മടുക്കുന്നില്ല……
ഈ കുടുസ്സു ജാലകക്കാഴ്ച്ച….

അടിവാരം…….
തിരക്കിൽ കുളിച്ച തെരുവോരങ്ങൾ…
ഭക്തിയുടെ മൊത്ത-ചില്ലറ വ്യാപാരകേന്ദ്രങ്ങൾ……..
ധൃതിയിൽ നടന്നകലുന്ന .തെരുവുസർക്കസ്സുകാർ……..
കുഞ്ഞുമേനിയിൽ വേദനകൊണ്ട് പുളയുന്ന ചാട്ട..!!!?
ഡോലക്കിൽ അമ്മയുടെ കരച്ചിൽ……

മുണ്ഡനം………
വെളുത്ത ടോക്കണെ നെടുകെ മുറിച്ച്….
ക്ഷൌരക്കത്തി ചലിച്ചു………
കറുത്തമുടി കുത്തഴിഞ്ഞ് നിലത്തേക്ക് കുതിച്ചു….
അനന്തരം….സ്നാനം…….
തീർത്ഥം ശിരസ്സിൽ വീണ്……
പലവഴി ചിതറി……
പുറത്തെ ചെളിമുഴുവൻ കഴുകിക്കളഞ്ഞു…..
അകത്തെ ചെളികളയാൻ ഞാനെന്തുചെയ്യും……..?

മലയിലേക്ക്………
പലവഴികൾ….
ഒരു ലക്ഷ്യം……
മലർന്ന് കിടന്ന് വെയിൽ കായുന്ന.
കരിങ്കൽ പാത്തികളെ ഉണർത്താതെ…
മെല്ലെ ചവിട്ടി…
ഉയരത്തിലേക്ക്……..

മുരുകൻ…..
ഇരുളിലെ വെളിച്ചം…..
ഭുജിച്ചാലും..ഭുജിച്ചാലും..മതിവരാത്ത…
ഉരിച്ചു വെച്ച ജ്ഞാനപ്പഴം…..

വിശ്രമം……
ഏതോ പൂർവ്വജന്മപുണ്യം…..
മുണ്ഡനം…ചെയ്ത ശിരസ്സിൽ …
കുളിർമ്മയായ്…ചന്ദനമഞ്ഞ……
നാവിൽ മധുരമായ് പഞ്ചാമൃതം…

മടക്കം…..
ഇലയില്ലാമരങ്ങൾ നിറയെ..കണിക്കൊന്നപ്പൂവുകൾ
കടുത്ത വേനലിൻ കവിളത്തൊരുമ്മയായ്….
നനുത്ത മഴത്തുള്ളി……..

ഉപസംഹാരം………
ഇവിടെ തീരുന്നു….
പഴനി യാത്രാവിശേഷങ്ങൾ….
വഴിയോരക്കാഴ്ച്ചകൾ……
ഇനിയും വരാം…….
ക്ഷുരകന്റെ കത്തി വീണ്ടും വിളിക്കുമ്പോൾ……..


10 comments:

  1. ആദ്യം ഞാന്‍ ആണോ ഇവിടെ..

    ശെരിക്കും പളനി കണ്ട്‌ വന്നപോലെ തോന്നി.
    നന്നായി

    ReplyDelete
  2. ആണ്ടവാ, മുരുഹാ! ചെറിയ മനോഹരങ്ങളായ കവിതാജാലകങ്ങൾ!

    ReplyDelete
  3. നന്നായിട്ടുണ്ട്, അഭിനന്ദനങ്ങൾ.

    ReplyDelete
  4. വീണ്ടും വിമലിനെ കണ്ടു സന്തോഷം.. നന്നായിട്ടുണ്ട്ട്ടോ.

    ReplyDelete
  5. @ലെച്ചു...ആദ്യം വന്നതിനും...അഭിപ്രായത്തിനും ഒരു പാട് നന്ദി...

    @ഗുരുജി....വന്നതിൽ വളരെ സന്തോഷം....

    @പൊന്മളക്കാരൻ...ആദ്യായിട്ടാണെന്ന് തോന്നുന്നു..സ്വാഗതം...

    @മുകിൽ.....വീണ്ടും കാണാനായതിൽ സന്തോഷമുണ്ട്...കവിതകൾ വായിക്കാറുണ്ട് ട്ടോ... സമയക്കുറവ് കാരണം ചിലതിനെ കമന്റ് ചെയ്യാൻ കഴിയാറുള്ളൂ.......

    ReplyDelete
  6. ഇനിയും വരാം……
    കണിക്കൊന്ന പൂക്കുമ്പോൾ
    ജ്ഞാനപ്പഴത്തിൽ രുചിയറിയാൻ..
    ഇനിയും വരാം……

    ReplyDelete
  7. അപ്പോ അതാണു കാര്യം? കുറേ നാളായി ഒളിവിലായിരുന്നതിന്റെ ഗുട്ടന്‍സ് ഇപ്പോഴല്ലേ പിടികിട്ടിയത്. മുടിയൊക്കെ വന്നല്ലോ അല്ലേ?

    കാശുമുടക്കില്ലാതെ കവിതയിലൂടെ പഴനി വരെ കൊണ്ടുപോയി തിരിച്ചു കൊണ്ടാക്കിയതിനു നന്ദി.

    നന്നായി എഴുതാനുള്ള കഴിവുണ്ടല്ലോ? പിന്നെയെന്തിനാണ്‌ ഇത്രയും ഗ്യാപ്പ്?
    ഇനിയും എഴുതണം.

    ReplyDelete
  8. വിമലേട്ടാ,
    വീണ്ടും വന്നതിൽ സന്തോഷം
    പോസ്റ്റെഴുതിയ അന്ന് തന്നെ വായിച്ചിരുന്നു. കമന്റിടാൻ സമയം കിട്ടിയത് ഇപ്പോഴാ :((

    അതെ വായാടി പറഞ്ഞത് തന്നെയാണ് പറയാനുള്ളത്. ഇനിയും വരൂ. മുടിയൊക്കെ കിളിർത്തോ? നമ്മളും ഒരു തിരുപ്പതി യാത്ര പോയിരുന്നു. :))

    ReplyDelete
  9. നന്നായിരിക്കുന്നു. മുണ്ഡനം എന്ന ഖണ്ഡം എനിക്ക് ശരിക്കുമിഷ്ടമായി. ഭുജിച്ചാലും ഭുജിച്ചാലും മതിവരാത്ത ആ ജ്ഞാനപ്പഴം ഭുജിക്കാന്‍ ഞാന്‍ പലപ്പോഴും അവിടെ പോവാറുണ്ട്.

    പഴനി : മലമുകളില്‍ ഒരു അമ്പലം

    ReplyDelete