Sunday, August 8, 2010

കറുപ്പ് + വെളുപ്പ് = നിറങ്ങൾ

കറുത്ത കട്ടി സ്ലേറ്റിൽ..
മുറിഞ്ഞ പെൻസിൽ കൊണ്ടൊരു…വെളുത്ത മാങ്ങ…
അതിനടുത്തൊരു ചരടില്ലാപട്ടം…
പിന്നെ ആന, മയിൽ, പൂവ്, മനുഷ്യൻ…..
ചെറുതും വലുതുമായ് ….മഷിത്തണ്ടിൽ മാഞ്ഞ്…
വീണ്ടും തെളിയുന്ന നനുത്ത നക്ഷത്രക്കൂട്ടങ്ങൾ..
പൊട്ടിച്ചിരിപോലെ…ചിതറുന്ന അക്ഷരമാലകൾ…
എല്ലാം വെളുത്തവ…, മനസ്സുപോലെ…
നിറമില്ലാതെ തന്നെ..മനസ്സിൽ നിറയും നിറങ്ങൾ…
മായ്ച്ചും വരച്ചും…വരച്ചും മായ്ച്ചും….
മനസ്സിൽനിന്നൊരിക്കലും മായാതെ നിൽക്കുന്നു…
നിറപ്പകിട്ടോടെയാ നിശ്ശബ്ദ ചിത്രങ്ങൾ….

എവിടെപ്പോയെന്റെ…സ്വർഗ്ഗീയബാല്യമേ…......
ജീവിതത്തിൻ ഇടവഴിയിൽ…പകച്ചു ഞാൻ നിൽപ്പൂ……..
നിറങ്ങളില്ലാതെ…….

18 comments:

  1. സ്ലെയ്ടിന്റെ ചിത്രം തന്നെ ഏറെ വാചാലം.

    ReplyDelete
  2. സ്ലെയിറ്റിന്റെ പടം എവിടുന്ന് കിട്ടി ?
    നന്നായിട്ടുണ്ട്ട്ടോ...

    ReplyDelete
  3. കുട്ടിക്കാലം ആരെയാണു കൊതിപ്പിക്കാത്തത് അല്ലേ.ആ സ്ലേറ്റിന്റെ പടം അസ്സലായി..

    ReplyDelete
  4. വര്‍ണ്ണശബളമായൊരു കുട്ടിക്കാലം! ആ ബാല്യം ഒരിക്കല്‍ കൂടി തിരിച്ചു കിട്ടിയിരുന്നെങ്കില്‍...
    സ്ലേയ്റ്റിന്റെ പടം ഏറേയിഷ്ടമായി. കവിതയും.

    ReplyDelete
  5. ..
    മൂലയൊടിഞ്ഞ സ്ലെയ്റ്റും
    തുണ്ട് പെന്‍സിലും

    കീശയിലൊളിച്ച
    മഷിത്തണ്ടും

    ചുളുങ്ങിയ പാത്രവും
    ഉച്ചക്കഞ്ഞിയും

    (ഇനിയും കുറേയുണ്ട്..)
    ..
    ഇഷ്ടമായിഷ്ടാ വരികളും സ്ലേയ്റ്റും.
    എനിക്കുണ്ടായിരുന്ന സ്ലേയ്റ്റിന്റെ ആകൃതി ഇത് തന്നെ.
    പക്ഷെ,
    അരികില്‍ കാണുന്ന മരഫ്രെയ്മിന്റെ കുറവ് കൂടിയുണ്ടായിരുന്നു അതിന്..
    ..
    ആശംസകള്‍
    ..

    ReplyDelete
  6. ..
    അയ്യോ, ഇഷ്ടനല്ല..
    ഇഷ്ടമായി മാഷെന്ന് തിരുത്തി വായിക്കുമല്ലോ..!

    ഇപ്പഴാ കാണുന്നെ, about me.. :(
    ..

    ReplyDelete
  7. പ്രിയ.. ഭാനു..,ജിഷാദ്..,വേണുമാഷ്..,റോസ്..,വായാടി
    അഭിനന്ദനങ്ങൾക്ക് ആദ്യമേതന്നെ നന്ദി പറഞ്ഞുകൊള്ളട്ടെ…
    സ്ലേറ്റിന്റെ പടം ഇഷ്ടമായെന്നറിഞ്ഞതിൽ വളരെ സന്തോഷം…
    കുറെ തെരയേണ്ടി വന്നു..വേറെയും പടങ്ങളുണ്ടായിരുന്നു..
    പക്ഷെ ഇവനിൽ എന്റെ കണ്ണും മനസ്സും ഉടക്കി…
    ഭാനു പറഞ്ഞതുപോലെ…എനിക്കു പറയാനുള്ളതു തന്നെയാണ് ഇവനും
    പറയാനുള്ളെതെന്നും.
    ഒരു പക്ഷെ എന്നെക്കാൾ കൂടുതൽ അവന് കഴിഞ്ഞേക്കുമെന്നും തോന്നി…

    റോസ്,വായാടി….
    പോയ നിമിഷങ്ങൾ തിരിച്ചുവന്നെങ്കിൽ..
    കാലചക്രം തിരിച്ചു കറങ്ങിയെങ്കിൽ…….
    തീർച്ചയായും ഞാനും കൊതിക്കാറുണ്ട്..ഇന്ന് നിറം മങ്ങാത്ത ഓർമ്മകളിൽ ഞാനെന്റെ
    ബാല്യം വീണ്ടെടുക്കുന്നു…ആവേശത്തോടെ…
    എന്തായാലും..ഭാനു..,ജിഷാദ്,അപൂർവ്വ സുന്ദര പനിനീർപുഷ്പം…,രവി.. കണ്ടുമുട്ടിയതിൽ
    അതിയായ സന്തോഷം… വീണ്ടും പ്രതീക്ഷിക്കുന്നു..
    രവി..കമന്റു കണ്ടു.. സാരമില്ല.. ഇഷ്ടമായി..അതിൽ സ്നേഹമല്ലെയുള്ളൂ.

    ReplyDelete
  8. ഈ സ്ലെയിറ്റ് പണ്ട് മായിക്കാൻ ഒന്നുമില്ലാതിരുന്ന സമയങ്ങളിൽ തുപ്പലുതൊട്ട് തുടച്ചിരുന്നൂ.. വൈകുന്നേരം വീട്ടിൽ ചെല്ലുമ്പൊൾ നല്ല നാറ്റമായിരിക്കും സ്ലെയിറ്റിന്. പിന്നെ ചീത്ത പറഞ്ഞോണ്ട് അമ്മ കഴുകിത്തരും. ഗവണ്മെന്റ് സ്കൂൾ ആയതു കൊണ്ട് ടൈ ഇല്ലയിരുന്നൂ. ഇല്ലെങ്കിൽ അതെങ്കിലും വച്ചു തുടക്കാമായിരുന്നു....

    ReplyDelete
  9. ആ പൊട്ടിയ സ്ലെറ്റിനു എന്ത് ഭംഗി! അതാണതിന്റെ പൂര്‍ണ്ണത.
    ബാല്യം ഒരിക്കലും തിരിച്ചു വരാത്ത ഒരു സുഖമുള്ള നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മ. ഓര്‍മ്മകളെ താലോലിക്കാന്‍ എന്നെ വിളിച്ചുണര്‍ത്തിയ വരികള്‍ക്ക് നന്ദി. നന്നായിരിക്കുന്നു.

    ReplyDelete
  10. പടവും കവിതയും വളരെ നന്നായി വിമൽ, ഓർക്കാൻ ഒരു സ്ലേറ്റു പോലുമില്ലാത്ത പുതിയ തലമുറയേക്കാൾ നമ്മൾ ഭാഗ്യവാ‍ന്മാരാണെന്ന് തോന്നുന്നു

    ReplyDelete
  11. ശ്രീനാഥനോടു യോജിക്കുന്നു. പുതിയ തലമുറയേക്കാൾ നമ്മൾ ഭാഗ്യവാന്മാർ.

    ReplyDelete
  12. @ വേണുമാഷെ…..അതു മാത്രമല്ല ചിലപ്പോൾ..
    ഷർട്ടിന്റെ അറ്റം കൊണ്ടും തുടയ്ക്കുമായിരുന്നു….ല്ലേ……

    @..വഷൾജിക്ക് സന്തോഷമായെന്നറിഞ്ഞതിൽ വളരെ സന്തോഷം
    തീർച്ചയായും ഓർമ്മകളുടെ സമാനതകളാണല്ലോ നമ്മെ ഒന്നിപ്പിക്കുന്നത്..
    അതിൽ ബാല്യം നിഷ്കളതയുടെ ജീവൻ തുടിക്കുന്ന ഒരേട്…

    @ ഗുരുജി…,മുകിൽ…..

    സംഗതി ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം…
    ഗുരുവാക്യം ഒരു മഹാസത്യമാകുന്നു..
    തീർച്ചയായും നമ്മൾ മഹാഭാഗ്യവാന്മാർ….

    ReplyDelete
  13. വിമല്‍ മാഷേ,
    കവിതകളെ കുറിച്ച് വലിയ പിടിപാടില്ലാത്തത് കൊണ്ട്, അഭിപ്രായം പറയാന്‍ മടിയാ. എങ്കിലും ഇത് വായിച്ചപ്പോ വളരെ simple ആയത് കൊണ്ട് സംഭവം മനസ്സിലായി. ഇഷ്ടപെടുകയും ചെയ്തു.
    ബാല്യത്തിലേക്ക്........ മാഷേ കലക്കി. കാണാം.. കാണും.
    ഹാപ്പി ബാച്ചിലേഴ്സ്
    ജയ്‌ ഹിന്ദ്‌

    ReplyDelete
  14. വിമല്‍, ഞാനിവിടെ തന്നെയുണ്ട്ട്ടോ. വിമലിന്റെ ഈ കവിതയില്‍ കളിയാക്കാന്‍ ഒരു പഴുതും എനിക്ക് തന്നില്ലല്ലോ? അതുകൊണ്ടാണ്‌ പിന്നെ വന്നു നോക്കിയിട്ട് ഒന്നും പറയാതെ പോയത്. :)

    അഡ്വാന്‍സ്‌ "ഓണാശംസകള്‍"

    ReplyDelete
  15. വിമല്‍, എന്റെ ഓണാശംസകള്‍.

    ReplyDelete
  16. മുകിലിന്റെ ബ്ലോഗില്‍ വിമല്‍ ഇട്ട കമന്റാണ്‌
    "പിന്നെ വായാടി .. “എനിക്കുമുണ്ടൊരു നുണകുഴി“… കണ്ടു…രണ്ടാമത്തെ വാക്കിലെ ആദ്യഭാഗം മാത്രമല്ലേ ശരി എന്നൊരു സംശയം…. "

    നുണപറയുന്നതു കൊണ്ടാണല്ലോ നുണകുഴി! ഇപ്പോള്‍ വിശ്വാസം ആയോ? :D

    ReplyDelete
  17. @ ഹാപ്പി ബാച്ചിലേഴ്സ്…, @തൊമ്മി.. വന്നതിലും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിലും വളരെ സന്തോഷം….ഹൃദയം നിറഞ്ഞ ഓണാശംസകൾ…
    @വായാടി..വരുന്നതുതന്നെ ഒരു സന്തോഷമാണ്…ഒരു പോസിറ്റീവ് എനെർജി..തമ്മിൽത്തല്ല് ഒരു രസം തന്നെയാണെ….നുണക്കുഴി ഡെഫനിഷൻ കൊള്ളാം..
    കമന്റുകൾ കൊണ്ട് ബ്ലോഗിൽ വസന്തം വിരിയിക്കുന്ന പ്രിയ സുഹൃത്തിന് ……
    ഹൃദയം നിറഞ്ഞ ഓണാശംസകൾ…

    ReplyDelete